പിഎം ശ്രീ പദ്ധതി: ‘സർക്കാർ പുതിയ തീരുമാനമെടുത്തിട്ടില്ല, രാഷ്ട്രീയ വിയോജിപ്പാണ് തീരുമാനം നീളാൻ കാരണം’; മന്ത്രി എൻ ഷംസുദ്ദീൻ
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയോടുള്ള രാഷ്ട്രീയ വിയോജിപ്പാണ് തീരുമാനം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ചർച്ചകളെക്കുറിച്ചോ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ രൂപീകരിച്ച ഉപസമിതി വിഷയത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ പ്രളയവും അനുബന്ധ ചുമതലകളും കാരണം ഉപസമിതിയുടെ അന്തിമ യോഗം ചേരാൻ സാധിച്ചില്ല. അതിന് ശേഷം വിഷയത്തിൽ യോഗങ്ങളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!