Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:09 PM IST
Kerala

ഇതുവരെ ഓടിക്കാത്ത സ്കൂട്ടറിന് ഹെൽമെറ്റ് വെക്കാത്തതിന് പിഴയടക്കാൻ നോട്ടീസ്; കൈമലര്‍ത്തി പോലീസ്

ന്യൂസ് ഡെസ്ക് 7 September 2026, 1:45 pm
SHARE

ഇതുവരെ ഉപയോഗിക്കാത്ത ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന്‍റെ പേരില്‍ പിഴ അടക്കാനാവശ്യപ്പെട്ട് നോട്ടീസ്. പൂക്കോട്ടുംപാടം പൊലീസിന്‍റെ കൈപ്പിഴയില്‍ വാണിയമ്പലം സ്വദേശിയാണ് വട്ടം കറങ്ങുന്നത്. വാണിയമ്പലം സ്വദേശി പി. കെ. മുഹമ്മദ് ജമാലിനാണ് താൻ ഓടിച്ചിട്ടില്ലാത്ത സ്കൂട്ടറിന് ഹെൽമെറ്റ് വെക്കാത്തതിന് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്.

പോലീസിന്റെ പിഴവ് കാരണം ബൈക്കിന്റെ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നമായത്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്തതിനാണ് 500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഫോട്ടോ സഹിതം ലഭിച്ച നോട്ടീസില്‍ സ്‌കൂട്ടറിന്‍റെ ചിത്രവും ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നയാളുടെ ദൃശ്യവും വ്യക്തമാണ്. എന്നാൽ സ്‌കൂട്ടറിന്‍റെ നമ്പറും തന്‍റെ ബൈക്കിന്‍റെ നമ്പറും രണ്ടും വ്യത്യസ്തം.

ഫോട്ടോയില്‍ കാണുന്ന ആളോ വാഹനമോ ഏതാണെന്ന് ജമാലിനറിയില്ല. എന്നാല്‍, ചലാനില്‍ രേഖപ്പെടുത്തിയത് ജമാലിന്റെ ഹോണ്ട ഷൈന്‍ ബൈക്കിന്‍റെ നമ്പറാണ്. നിലമ്പൂര്‍ ആര്‍ ടി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ സംഭവം അമരമ്പലത്ത് നടന്നതാണെന്നും പൂക്കോട്ടും പാടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദേശം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →