Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:03 PM IST
Kerala

കൊല്ലത്ത് വിവാഹാഘോഷച്ചടങ്ങിനിടെ തമ്മിൽത്തല്ലി യുവാക്കൾ; തടയാൻ ചെന്ന വഴിയാത്രക്കാർക്കും നാട്ടുകാർക്കും മർദ്ദനമേറ്റു

ന്യൂസ് ഡെസ്ക് 7 September 2026, 12:48 pm
SHARE

കൊല്ലം മയ്യനാട് താന്നിയിൽ വിവാഹാഘോഷച്ചടങ്ങിനിടെ തമ്മിൽത്തല്ലി യുവാക്കൾ. ഞായർ രാത്രിയാണ് അക്രമം നടന്നത്. കായലിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ചടങ്ങ്. കായലിന് അരികിൽ ഇരുന്ന് മദ്യപിച്ച യുവാക്കൾ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ഇവർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുകയുമായിരുന്നു.

താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്തും കായലിലുമാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ചിലർ കായലിൽ ഇറങ്ങി ഏറ്റുമുട്ടുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ എത്തിയ വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഇവരിൽ നിന്ന് മർദനമേറ്റു. നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് യുവാക്കൾ പിന്മാറിയത്.

അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →