‘രാജിവെക്കില്ല; 2027 വരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരും’ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് കെ ജയകുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. 2027 നവംബർ വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ദേവസ്വം മന്ത്രിയുമായുള്ളത് പരിഹരിക്കേണ്ട വിഷയങ്ങൾ മാത്രമാണെന്നും ജയകുമാർ പറഞ്ഞു.
‘യുദ്ധക്കളത്തിലാണ് നിൽക്കുന്നത്. രാജിവയ്ക്കാൻ യാതൊരു ഉദ്ദേശവുമില്ല. ഇത്തരം വാർത്തകൾ തങ്ങളെ ദുർബലപ്പെടുത്താനേ സഹായിക്കൂ’ എന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം. ചില പ്രസ്താവനകൾ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രണ്ട് തട്ടിലാണെന്ന തോന്നലുണ്ടാക്കാമെങ്കിലും അടിസ്ഥാനപരമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രമകരമായ ജോലിയുമായി മുന്നോട്ടുപോകുകയാണെന്നും ജയകുമാർ വ്യക്തമാക്കി.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവോണദിവസം ഒരേ പന്തിയിൽ രണ്ട് സദ്യ വിളമ്പിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം. ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്നും ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!