Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:54 PM IST
Kerala

‘സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാൻ അനുവദിക്കില്ല’, പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ. സി. വേണുഗോപാൽ

ന്യൂസ് ഡെസ്ക് 6 September 2026, 5:22 pm
SHARE

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന നിലപാട് വി. ഡി. സതീശൻ സർക്കാർ ആവർത്തിക്കുമ്പോഴാണ് സംഘടന ജനറൽ സെക്രട്ടറി ഹൈക്കമാൻഡ് നിലപാട് വീണ്ടും ഓർമ്മപ്പെടുത്തിയത്.

യുഡിഎഫ് സർക്കാരിനെതിരെ പിഎംശ്രീയുടെ പേരിൽ വിമർശനമുന്നയിച്ച മുൻ മന്ത്രി കെ രാജന് ശക്തമായ മറുപടിയും കെ സി വേണുഗോപാൽ നൽകി. ക്യാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന ആളല്ലേ ഈ രാജനെന്നായിരുന്നു ചോദ്യം. രാജന്റെ വീര്യം അന്ന് കണ്ടില്ലെന്നും അന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലും സമസ്ത മുഖപത്രത്തിന്റെ വിമർശനത്തിലും പാർട്ടിയുടെ നിലപാട് കോൺഗ്രസ് തന്നെ തീരുമാനിക്കുമെന്നും വെറുതെ വിവാദങ്ങളിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →