Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:18 PM IST
National

ക്ലാസിൽ ലൈംഗികച്ചുവയോടെ പെരുമാറ്റം, അശ്ലീല പരാമർശങ്ങൾ; ജെഎൻയു അധ്യാപകനെതിരെ പരാതി നൽകി വിദ്യാർഥികൾ

ന്യൂസ് ഡെസ്ക് 6 September 2026, 1:30 pm
SHARE

ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കംപ്ലെയന്റ്‌സ് കമ്മിറ്റിക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.

കാമ്പസിലെ തന്റെ വസതിയിൽ നടക്കുന്ന ഒത്തുചേരലുകളിലേക്ക് പ്രൊഫസർ, വിദ്യാർഥികളെ ക്ഷണിക്കുകയും ലൈംഗികച്ചുവയോടെ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ അശ്ലീലപരാമർശങ്ങൾ നടത്താറുള്ളതായും പരാതിയിലുണ്ട്.

ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക് പരാതി നൽകിയത്. ഐസിസിയിൽ ആദ്യ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി സീനിയർ വിദ്യാർത്ഥികൾ പരാതിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രൊഫസർക്കെതിരെ അവരിൽ ചിലരും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →