Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:44 PM IST
Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തെളിവിനായി വീഡിയോ പകർത്തി യുവതി, കേസെടുത്ത് പൊലീസ്

ന്യൂസ് ഡെസ്ക് 6 September 2026, 10:35 am
SHARE

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ഇന്നലെ രാത്രി 7:30-ഓടെ കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ അടുത്തിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് കടന്നുപിടിച്ചത്. തിരുവനന്തപുരത്തുള്ള റസ്‌റ്റോറന്‍റില്‍ പാചകക്കാരനാണ് ഷാനവാസ്.

ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് വിവരം ബസ് കണ്ടക്ടറെ അറിയിക്കുകയും പൊലീസിൽ പരാതി നൽകണമെന്നും പറഞ്ഞു. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.

കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലീസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ യുവതി പൊലീസിന് നൽകി. മദ്യലഹരിയിലായിരുന്ന യുവാവ് ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷനിൽ പരാക്രമം കാട്ടി. കേസെടുത്ത വട്ടപ്പാറ പൊലീസ് പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →