Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:05 PM IST
Kerala

‘കേരള വികസനത്തിന് എൽഡിഎഫ് ഉണ്ടാക്കിയ ബ്ലോക്കുകൾ യുഡിഎഫ് സർക്കാർ റിപ്പയർ ചെയ്യും’; കുഞ്ഞാലിക്കുട്ടി

ന്യൂസ് ഡെസ്ക് 6 September 2026, 9:14 am
SHARE

കേരളത്തിന്റെ വികസനത്തിന് ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ച തടസങ്ങൾ യുഡിഎഫ് സർക്കാർ നീക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്ന ഇടതുപക്ഷം സംസ്ഥാനത്ത് കാര്യമായ വികസനമൊന്നും കൊണ്ടുവന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയുന്നതിനായി നിയമനിർമാണം കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്ത്രീകളുടെ വിദ്യാഭ്യാസവും മുന്നേറ്റവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് വെറുതെ വാചകമടിച്ചിട്ടില്ലെന്നും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ സ്ത്രീകൾക്കായി പാർട്ടി നടത്തിയ ഇടപെടലുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് ഇപ്പോഴുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →