Friday, 11 September 2026
‘Honest storytelling is a powerful means of change
07:10:16 PM IST
World

ഇറാന്റെ തിരിച്ചടി; ആറ് കപ്പലുകൾക്ക് നേരെ ആക്രമണം, സംഘർഷം രൂക്ഷം

ന്യൂസ് ഡെസ്ക് 6 September 2026, 8:35 am
SHARE

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയുമായി ബന്ധമുള്ള ആറ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി അവകാശവാദം. ഇതിൽ മൂന്ന് കപ്പലുകൾ അമേരിക്കയുമായി നേരിട്ട് ബന്ധമുള്ളതാണെന്നാണ് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) വിശദീകരണം. ഹോർമുസ് കടലിടുക്കിലെ ബദൽ ജലപാത ഉപയോഗിച്ചതിനെ തുടർന്നാണ് മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതെന്നും ഐആർജിസി അറിയിച്ചു.

ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നാവിക ഉപരോധം തുടർന്നാൽ യുഎസ് സൈനിക കപ്പലുകൾക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകി. രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇറാന്റെ മുഴുവൻ എണ്ണക്കപ്പലുകളും നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമായി. ഇതിനിടെ തെക്കൻ ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →