Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:03 PM IST
Kerala

ഏഴു ടിക്കറ്റിന് 6000 രൂപ, ശരിക്കും 230 രൂപയുടെ ടിക്കറ്റ്; ജനങ്ങളെ പിഴിയുന്ന ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ല: മേയർ വി. വി. രാജേഷ്

ന്യൂസ് ഡെസ്ക് 5 September 2026, 4:35 pm
SHARE

തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കിലെ കൊള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. വെറും 230 രൂപയുള്ള ടിക്കറ്റിന് പീക്ക് ടൈമിൽ വൻ തുകയാണ് ഈടാക്കുന്നത്. ഏഴ് ടിക്കറ്റുകൾ എടുക്കാൻ വരെ ആറായിരത്തോളം രൂപ നൽകേണ്ട സാഹചര്യമാണ് തിയേറ്ററുകളിലുള്ളതെന്നും മേയർ ചൂണ്ടിക്കാട്ടി.

250 രൂപയുടെ ടിക്കറ്റെടുത്ത് 500 രൂപ നൽകി പോപ്‌കോൺ വാങ്ങേണ്ട അവസ്ഥയ്ക്കും മാറ്റം വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ നിർമ്മാതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും, തിരുവനന്തപുരത്ത് തിയേറ്റർ ഉടമകളുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മേയർ വ്യക്തമാക്കി.

സിനിമ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ നിലനിൽക്കണമെന്ന് തന്നെയാണ് ആഗ്രഹം, എന്നാൽ ജനങ്ങളെ പിഴിയുന്ന ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ല. വിലനിയന്ത്രണത്തിൽ കോർപ്പറേഷന് നിയമപരമായ പരിമിതികളും കോടതിവിധികളും ഉണ്ടെങ്കിലും പ്രശ്നം കണ്ടില്ലെന്ന് നടിക്കാനാകില്ല. തിയേറ്റർ ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →