തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ല: എ. വിജയരാഘവൻ
ന്യൂസ് ഡെസ്ക്
5 September 2026, 3:26 pm
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ. കൂട്ടായ നേതൃത്വമാണ് പാർട്ടിക്കെന്നും ഗുണവും ദോഷവും കൂട്ടായി ഏറ്റെടുക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു.
നേരത്തെ അത് കേന്ദ്ര കമ്മറ്റി തന്നെ ഏറ്റെടുത്തിരുന്നുവെന്നും എന്നാൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തോട് യോഗം പൊലിപിക്കാൻ ഉള്ള താല്പര്യമാണ് മാധ്യമങ്ങൾക്കെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
തെരഞ്ഞെടുപ്പ് ഫലത്തെ ഗൗരവമായി പരിഗണിക്കുന്നു എന്നതുകൊണ്ടാണ് വിപുലീകൃത യോഗം ചേരുന്നത്. ഇത് നേരത്തെയും വിളിച്ചിട്ടുണ്ട്, പാർട്ടി ഭരണഘടന അനുവദിക്കുന്നതാണ്. തോൽവിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് പിബി യോഗത്തിന് ശേഷം എ വിജയരാഘവൻ പറഞ്ഞു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →