രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള വിഷയം പാര്‍ട്ടി പരിശോധിക്കും: കെ. സി. വേണുഗോപാൽ
ചിറയിൻകീഴിൽ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള വിഷയം പ്രാദേശികമാണെന്നും ഇത് പാര്‍ട്ടി പരിശോധിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സംഭവത്തിൽ കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചിറയിൻകീഴിലെ കോൺഗ്രസ് ഗ്രൂപ്പ് തല്ലുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്.സി, എസ്.ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ മോശം പ്രചാരണം നടത്തിയതിനെ ചോദ്യം ചെയ്തപ്പോഴാണ് വസ്ത്രങ്ങൾ വലിച്ചുകീറുന്നതടക്കമുള്ള കയ്യേറ്റങ്ങൾ ഉണ്ടായതെന്നും എം.എൽ.എ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന