മെസിയുടെ പകരക്കാരനായി അര്‍ജന്റീന ടീമില്‍ 10ാം നമ്പര്‍ ജേഴ്സി ഇനി ആ താരത്തിന്!; തീരുമാനം സ്കലോണിയുടെ
മിശിഹയുടെ 10ാം നമ്പര്‍ ജേഴ്സി ഇനി അര്‍ജന്റീനയില്‍ പുതിയ താരത്തിന്റെ പേരിനൊപ്പം. ലയണല്‍ മെസി അര്‍ജന്റീന ടീമില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ലോക ഫുട്ബോളില്‍ ഇനി ആ 10ാം നമ്പര്‍ ജേഴ്സി ആരുടേതാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിഹാസ താരത്തിന്റെ പകരക്കാനായി അര്‍ജന്റീനയ്ക്ക് ഇനി ആര് എന്ന ചോദ്യത്തിന് കോച്ച് ലയണല്‍ സ്കലോണി ഉത്തരം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അര്‍ജന്റീന താരം നിക്കോ പാസിനാണ് ഇനി മുതല്‍ അര്‍ജന്റീന ടീമില്‍ ജഴ്സി നമ്പര്‍ 10 ന്റെ ഉടമയാകാനുള്ള അവസരം പരിശീലകന് ലയണല്‍ സ്കലോണി നല്‍കുന്നത്.
അര്‍ജന്റീനയ്ക്കായി, പതിനൊന്ന് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള നിക്കോ പാസ്, 18-ാം നമ്പര്‍ ജഴ്സിയാണ് നിലവില്‍ അണിയുന്നത്.അര്‍ജന്റീന റണ്ണേഴ്സ് അപ്പായ ഫിഫ ലോകകപ്പിലും 21 കാരനായ നികോ പാസ് മെസിക്ക് കീഴില്‍ കളിച്ചിരുന്നു.

ഇതിഹാസമായ ലയണല്‍ മെസിയുടെ പത്താം നമ്പര്‍ ജഴ്സിയും റിട്ടയര്‍ ചെയ്യിക്കാന്‍ അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന് ആദ്യം ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഫിഫയുടെ നിയമങ്ങള്‍ അനുസരിച്ച് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്സി നമ്പറുകള്‍ 1 മുതല്‍ 26 വരെയുള്ള ക്രമത്തിലായിരിക്കണം. അതിനാല്‍ ജേഴ്സി പിന്‍വലിക്കുക എന്നത് അസാധ്യമായി മാറി.
നീലപ്പടയെ നയിക്കാന്‍ ഇനി ലയോണല്‍ മെസിയില്ല എന്നറിയിച്ച് മെസിയുടെ തീരുമാനമെത്തിയത് ഓഗസ്റ്റ് 31ന് ആയിരുന്നു. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു. തന്റെ ആത്മാവിനെ ഏറെ വേദനിപ്പിച്ച തീരുമാനമാണിതെന്ന് മെസി കുറിച്ചു. എന്നാല്‍ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയാന്‍ ഇതാണ് ശരിയായ സമയമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി ലോകകപ്പ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ മെസിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം ആരാധകര്‍ക്ക് വലിയ ആഘാതമായിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന