Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:54 PM IST
National

കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

ന്യൂസ് ഡെസ്ക് 5 September 2026, 11:50 am
SHARE

തമിഴ്‌നാട്ടിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. കന്നനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റായ മഹാരാജൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ഒരു ആഴ്ചയായി കുടിവെള്ള വിതരണം ക്രമമായി നടക്കാത്തതിൽ പ്രതി പ്രകോപിതനായിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റായ മഹാരാജൻ കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ച ആളുകളുമായി ചർച്ച നടത്തുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രതി മഹാരാജനെ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →