Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:16 PM IST
National

കത്തുന്ന ചിതയിൽ നിന്ന് മൃതദേഹഭാഗം കുത്തിയെടുത്ത് ഭക്ഷിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; അഘോരി വനിത അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 4 September 2026, 4:00 pm
SHARE

കത്തുന്ന ചിതയിൽ നിന്ന് മൃതദേഹഭാഗമായ മനുഷ്യമാംസം വാൾ ഉപയോഗിച്ച് കുത്തിയെടുത്ത് ഭക്ഷിച്ച അഘോരി വനിത അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിലെ കാളി നന്ദ് ഗിരി എന്ന അഘോരി സന്ന്യാസിനിയെയാണ് അറസ്റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ മനുഷ്യമാംസം ഭക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പോലീസ് നടപടി എടുക്കുകയായിരുന്നു. ഇവരെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കിന്നർ അഖാഡയുടെ ഭാഗമായ വിഷ്‌ണുനാഥ് മഹാരാജ് എന്നയാളുടെ പരാതിയിലാണ് കാളി നന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്‌മശാനത്തിലേക്ക് അതിക്രമിച്ച് കടന്നതിനും സംസ്‌കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതിനുമുള്ള ബിഎൻഎസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

അല്ലൂരി ശ്രീനിവാസ് എന്ന പേരുള്ള കാളി നന്ദ് ഗിരി എന്ന പുരുഷൻ പിന്നീട് ട്രാൻസ്ജെൻഡറായി മാറുകയായിരുന്നു. ഉജ്ജയിനിലെ ‘ലേഡി അഘോരി’ എന്നാണ് ഇവർ സോഷ്യൽ മീഡിയയിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ഉൾപ്പെടെ വിശദമായി പോലീസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്

Read More
s
ന്യൂസ് ഡെസ്ക്
View all posts →