എസ്എസ്‌കെ ഫണ്ടിന് പിഎം ശ്രീ നിർബന്ധമെന്ന് കേന്ദ്രം, കേരളത്തിന് വീണ്ടും കത്തയക്കും; നിലപാട് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്
സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) ഡയറക്ടർ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളം പി.എം. ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയിൽ പങ്കാളിയാകുന്നത് നിർബന്ധമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച നിലപാട് അറിയിച്ച് കേരളത്തിന് വീണ്ടും കത്തയക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പി.എം. ശ്രീ പദ്ധതിയിൽ പങ്കാളിയാകുന്നതിനുള്ള തുടർനടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാകും കേന്ദ്രം കത്തയക്കുക. ആർടിഇ (വിദ്യാഭ്യാസ അവകാശ നിയമം) പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടുകൾക്ക് ഒഴികെ എസ്എസ്‌കെയുടെ മറ്റ് ഫണ്ടുകൾക്ക് പി.എം. ശ്രീ ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.
എസ്എസ്‌കെ ഫണ്ടിനത്തിൽ കേരളത്തിന് ഇനി ലഭിക്കാനുള്ളത് ഏകദേശം 1,500 കോടി രൂപയാണ്. ഇതിൽ ഈ വർഷത്തെ വിഹിതമായി ലഭിക്കേണ്ടത് 350 കോടി രൂപയാണെന്നാണ് കണക്ക്. ഫണ്ട് ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയിൽ ചേരണമെന്ന കേന്ദ്ര നിലപാട് നേരത്തെയും കേരളത്തെ അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേന്ദ്ര നിലപാട് ആവർത്തിച്ച് എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പി.എം. ശ്രീ പദ്ധതിയിൽ കേരളം ചേരണമെന്ന ആവശ്യം കേന്ദ്രം വീണ്ടും ശക്തമാക്കിയതോടെ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തുടർനടപടികൾ നിർണായകമാകും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!