Friday, 11 September 2026
‘Honest storytelling is a powerful means of change
08:29:09 PM IST
Kerala

സീബ്രാ ക്രോസിലെ നിയമം ലംഘനം, സ്പെഷ്യല്‍ ഡ്രൈവില്‍ 5 ദിവസം കൊണ്ട് ചുമത്തിയത് 2,50,631 രൂപ പിഴ!

Zebra crossing 3 September 2026, 5:45 pm
SHARE

സംസ്ഥാനത്തുടനീളം ‘വൈറ്റ്ലൈന്‍ – ലൈഫ്ലൈന്‍’ എന്ന പേരില്‍ കേരള പൊലീസിന്‍റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 55,207 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തിയത്.

1038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിൽ 2,50,631 രൂപ പിഴ ചുമത്തുകയും ചെയ്തു. 2026 ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

സംസ്ഥാന വ്യാപകമായി കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യല്‍ ഡ്രൈവ്. കാല്‍നട യാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ചു.

Read More