Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:28 PM IST
Kerala

മദ്രസയില്‍ പോകാൻ മടി, തിരികെ വീട്ടിലെത്തിയത് കരഞ്ഞുകൊണ്ട്; ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 3 September 2026, 1:30 pm
SHARE

മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. നജീമിനെ ഭയന്ന് മദ്രസയിൽ പോകാൻ കുട്ടി മടിച്ചിരുന്നു. ഇതറിയാതെ വീട്ടുകാർ കുട്ടിയെ നിർബന്ധിച്ച് മദ്രസയിൽ അയക്കുകയായിരുന്നു.

കഴിഞ്ഞദിവസം മദ്രസയിൽ നിന്ന് കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്. പിന്നാലെ രക്ഷിതാക്കൾ വട്ടപ്പാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പുറത്ത് പറയരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു മനസിലാക്കിയതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →