Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:16 PM IST
National

മോദിക്കാലത്തെ പെരുപ്പിച്ച കണക്കുകൾ; ജിഡിപി വളർച്ചാ നിരക്ക് വളച്ചൊടിച്ച് കെട്ടിച്ചമച്ചതെന്ന മുൻ മോദി സർക്കാരിലെ ധനകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തിൽ പൊള്ളി ബിജെപിയും കേന്ദ്രവും

ന്യൂസ് ഡെസ്ക് 3 September 2026, 1:01 pm
SHARE

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ ജി.​ഡി.​പി വ​ള​ർ​ച്ചാ നി​ര​ക്ക് 7.8 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കുലുങ്ങി മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷം ആദ്യ പാദം രാജ്യം 7.8ശതമാനം ജിഡിപി വളർച്ച നേടിയെന്ന സർക്കാർ കണക്കുകൾക്കെതിരെ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് രം​ഗത്തെത്തിയതോടെയാണ് കാലങ്ങളായി കോൺ​ഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്ന പെരുപ്പിച്ച കണക്കുകൾ എന്ന ആരോപണം ചൂടുപിടിച്ചത്. ജിഡിപി കണക്കുകൾ തിരുത്തിയില്ലെങ്കിൽ 2.6 ശതമാനം മാത്രമാകും രാജ്യത്തെ ജി.ഡി.പി. വളർച്ച എന്നാണ് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ ആരോപണം. മോദി സർക്കാരിൽ 2019 ജൂലൈ വരെ ധനകാര്യ സെക്രട്ടറിയായിരുന്നു ഗാർഗ്. അവസാന സമയത്ത് ഊർജ മന്ത്രാലയത്തിലേക്ക് മാറ്റിയതിനെത്തുടർന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജി.​ഡി.​പി ക​ണ​ക്കു​ക​ൾ ഏ​ക​ദേ​ശം ആ​റ് ല​ക്ഷം കോ​ടി രൂ​പ​യോ​ളം കു​റ​ച്ചു​കാ​ട്ടി​യാ​ണ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ​പാ​ദ​ത്തി​ൽ ജി.​ഡി.​പി നി​ര​ക്ക് 7.8 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ബിജെപി സ​ർ​ക്കാ​റി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​ കഴിഞ്ഞു.

കഴിഞ്ഞ വർഷത്തെ ജി.ഡി.പി. കണക്കുകളിൽ തിരുത്തൽ വരുത്തിയെന്നാണ് സുഭാഷ് ചന്ദ്ര ഗാർഗ് ആരോപിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ ജി.ഡി.പി. നടപ്പുവിലയിൽ ആദ്യം കണക്കാക്കിയിരുന്നത് ഏകദേശം 86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോഴിത് ഏകദേശം 80 ലക്ഷം കോടി രൂപയായി തിരുത്തി. ആറു ലക്ഷം കോടി രൂപ ജി.ഡി.പി.യിൽ നിന്ന് കുറച്ചപ്പോഴാണ് നോമിനൽ ജി‍.ഡി.പി. വളർച്ച 10.3 ശതമാനമായി വർധിച്ചതെന്നും അല്ലെങ്കിൽ ഇത് 2.6 ശതമാനം മാത്രമാകുമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

മോ​ദി സ​ർ​ക്കാ​രി​​നു കീ​ഴി​ൽ 2017- 2019 കാ​ല​ത്ത് ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഗാ​ർ​ഗ് ഒരു ഇംഗ്ലീഷ് ചാനലിൽ നടന്ന ചർച്ചയിലും പിന്നീട് വെബ്സൈറ്റിൽ എഴുതി കുറിപ്പിലും ​ഇക്കാര്യം ആവർത്തിച്ചു. ക​ണ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണ് സ​ർ​ക്കാ​ർ 7.8 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണം മുൻ സർക്കാർ ഉദ്യോ​ഗസ്ഥൻ തന്നെ ഉ​ന്ന​യി​ച്ച​തോടെ മോദി ഭരണത്തിലുളളവർ പ്രതിസന്ധിയിലായി. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു​പ​ക​രം ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യു​ടെ യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ച്ച് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.വി​ഷ​യം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ ജി.​ഡി.​പി വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ദേ​ശീ​യ ത​ല​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ പോ​രി​ലേ​ക്ക് വ​ഴി​മാ​റുകയാണ്.

യ​ഥാ​ർ​ഥ സാ​മ്പ​ത്തി​ക സ്ഥി​തി മ​റ​ച്ചു​വെ​ച്ച് പി.​ആ​ർ വ​ർ​ക്കി​ലൂ​ടെ പെ​രു​പ്പി​ച്ചു​കാ​ട്ടി​യ വ്യാ​ജ ക​ണ​ക്കു​ക​ളാ​ണ് സ​ർ​ക്കാ​റി​ന്റേ​തെ​ന്ന് കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ങ്ങ​ൽ ശേ​ഷി കു​റ​യു​ന്ന​തും തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്ന​തു​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മൂ​ടി​വെ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും, ജി.​ഡി.​പി​യു​ടെ ചി​ത്രം മി​നു​ക്കാ​ൻ പി.​ആ​റി​ന് സാ​ധി​ക്കു​മെ​ങ്കി​ലും യ​ഥാ​ർ​ഥ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.

ഗാർഗിൻറെ വാദത്തെ കോൺഗ്രസ് പിന്തുണച്ചതോടെ പ​ഴ​യ ഡേ​റ്റാ സീ​രീ​സും പു​തി​യ ഡേ​റ്റാ സീ​രീ​സും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പോ​ലും മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് ചി​ല​ർ സം​സാ​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ്ര​തി​ക​രി​ച്ചു വിഷയത്തിൽ നിന്ന് തടിതപ്പാൻ ശ്രമം തുടങ്ങി. രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ ടി.​വി ചാ​ന​ലു​ക​ളി​ൽ വ​ന്നി​രു​ന്ന് നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ൻ ധ​ന​സെ​ക്ര​ട്ട​റി​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. പിന്നാലെ കേന്ദ്രസർക്കാരിന്റെ സ്ഥിരം പ്രതിരോധ വിദ​ഗ്ധൻ കൂടിയായ മന്ത്രി കിരൺ റിജിജുവും ആക്ഷേപം ഉന്നയിക്കുന്നവരെ പരിഹസിച്ചു രം​ഗത്തെത്തി. പു​തി​യ സീ​രീ​സ് പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ൾ തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​ണെ​ന്നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​റി​ന്റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ കൃ​ത്യ​മാ​ണെ​ന്നും കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു​വും അവകാശപ്പെട്ടു. വ​ള​ർ​ച്ച​യെ ബി​യ​റി​ന്റെ പ​ത​യോ​ടു​പ​മി​ച്ച് കോ​ൺഗ്ര​സ് കേ​ര​ള എ​ക്സ് അ​ക്കൗ​ണ്ടി​ലെ പ​രി​ഹാ​സ​ത്തി​നെ​തി​രെ​യും കി​ര​ൺ റി​ജി​ജു രം​ഗ​ത്തെ​ത്തി. ല​ഹ​രി​യു​ടെ മ​യ​ക്ക​ത്തി​ലാ​ണ്ടു​കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് കോ​ൺഗ്ര​സി​ന് ഈ ​തോ​ന്ന​ലെ​ന്ന് പറഞ്ഞു പരിഹസിച്ചു വിഷയം മാറ്റാനാണ് മ​ന്ത്രി ശ്രമിച്ചത്.

പരസ്യ തന്ത്രങ്ങൾ വഴി ജിഡിപിയുടെ ചിത്രം മിനുക്കാൻ കഴിഞ്ഞേക്കാം, എന്നാൽ സമ്പദ്‌വ്യവസ്ഥയെ മിനുക്കാൻ കഴിയില്ലെന്ന് സർക്കാർ മനസിലാക്കണമെന്ന് കോൺഗ്രസ് പിന്നാലെ വ്യക്തമാക്കി. മോദി സർക്കാർ ജി.ഡി.പി. കണക്കുകളിൽ കൃത്രിമം കാണിച്ചിരിക്കുന്നത് എങ്ങനെയെന്ന് മോദി സർക്കാരിലെ മുൻ ധനകാര്യ തന്നെ തുറന്നുകാണിച്ചിരിക്കുന്നു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എഴുതി. ‘ഈ വർഷത്തെ വളർച്ചാ നിരക്ക് കൃത്രിമമായി ഉയർത്തിക്കാട്ടുന്നതിനായി സർക്കാർ കഴിഞ്ഞ വർഷത്തെ ജിഡിപി കണക്കുകൾ ബോധപൂർവ്വം കുറച്ചു കാണിച്ചു. കണക്കുകളിൽ കൃത്രിമം കാണിച്ചിരുന്നില്ലെങ്കിൽ യഥാർത്ഥ ജിഡിപി വളർച്ച 7.8% അല്ല, വെറും 2.6% മാത്രമായിരുന്നേനെ’ എന്നും ജയറാം രമേശ് എഴുതി. ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ലെ ജി.​ഡി.​പി 7.8 ശ​ത​മാ​ന​ത്തി​ലെ​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ൻറെ കു​മി​ള പൊ​ട്ടി​ക്കു​ക​യാ​ണ് മു​ൻ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ചെ​യ്ത​തെ​ന്ന് ജ​യ്റാം ര​മേ​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →