Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:17 PM IST
Kerala

പിണറായി വിജയൻറെ പ്രസംഗം ചർച്ചയാകും; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും

ന്യൂസ് ഡെസ്ക് 3 September 2026, 8:01 am
SHARE

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ പ്രസംഗങ്ങളും യോഗത്തിൽ ചർച്ചയായേക്കും. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ജനങ്ങൾക്ക് മേൽ ചുമത്തുന്ന തരത്തിലുള്ള പിണറായിയുടെ പ്രതികരണത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും സെക്രട്ടേറിയറ്റ് യോഗം പരിഗണിച്ചേക്കും. വിഷയത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള സാധ്യതകളാകും നേതൃത്വം പരിശോധിക്കുക.

അതേസമയം, സിപിഐ ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ തുടരുകയാണ്. ഇന്നലെ ആരംഭിച്ച യോഗമാണ് ഇന്ന് വീണ്ടും ചേരുന്നത്. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി വിവാദം സിപിഐക്ക് രാഷ്ട്രീയമായി ഗുണകരമാകില്ലെന്ന അഭിപ്രായം നേതാക്കൾക്കിടയിൽ ഉയർന്ന സാഹചര്യത്തിലാണ് യോഗം.

കേന്ദ്ര സർക്കാരിനെതിരായ വരുംകാല സമരങ്ങളുടെ തയ്യാറെടുപ്പും വിലയിരുത്തലുമാണ് ദേശീയ കൗൺസിലിന്റെ പ്രധാന അജണ്ട. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →