ലൈഫ് ഭവനപദ്ധതിയിലെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയെടുത്തു; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ
വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയത്. പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് സംശയങ്ങൾ തോന്നിയത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന് ആവശ്യമുയരുകയും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്.
റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് ഫണ്ട് മാറ്റിയത്. ആദ്യം ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമേ ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. ചിറ്റാർ, തണ്ണിത്തോട് സ്റ്റേഷനുകളിലയിട്ടാണ് റാണി ലക്ഷ്മിക്കെതിരെ കേസടുത്തത്.
കേസെടുത്തതിന് പിന്നാലെ വീടുകളിൽ കോന്നി മ്ലാന്തടത്തുള്ള റാണി ലക്ഷ്മിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മുൻപ് ഇവർ ജോലി ചെയ്ത അരുവാപുലം പഞ്ചായത്തിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഒപ്പം തന്നെ തട്ടിയെടുത്ത പണം എന്തിന് വിനിയോഗിച്ചുവെന്നതും പ്രേത്യേക അന്വേഷണ സംഗം അന്വേഷിക്കും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന