Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:16 PM IST
Kerala

എസ്എഫ്ഐ സമരം അനാവശ്യം, വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടത്? പാർട്ടിയിലുള്ള സ്വന്തം അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുത് : മന്ത്രി രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 2 September 2026, 10:20 am
SHARE

എസ്എഫ്ഐ സമരത്തെയും ശക്തമായി വിമർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസുമായുള്ള സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ, പാർട്ടിയിലുള്ള സ്വന്തം അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? എന്നും അദ്ദേഹം ചോദിച്ചു.

വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂ, അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →