Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:07 PM IST
World

പാകിസ്താനിൽ 100 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം പൊളിച്ചുമാറ്റി; മതപാഠശാലയ്ക്ക് വേണ്ടിയെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്ക് 1 September 2026, 4:40 pm
SHARE

പാകിസ്താനിൽ 100 വർഷത്തിലേറെ പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി. കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. തൊട്ടടുത്തുള്ള മതപാഠശാലയുടെ വികസനത്തിനുവേണ്ടിയാണ് ക്ഷേത്രം പൊളിച്ചതെന്നാണ് റിപ്പോർട്ട്. ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ തുടർന്ന് അന്വേഷണത്തിനും പുനഃസ്ഥാപനത്തിനുമുള്ള ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

തീവ്ര വലത് ഇസ്‌ലാമിക പാർട്ടിയായ തെഹ്‌രിക്-ഇ-ലബ്ബായിക് പാകിസ്താൻ (ടിഎൽപി) പ്രവർത്തകരാണ് ക്ഷേത്രം പൊളിച്ചത്. തുടർന്ന് ഇവർ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭൂമി സമീപത്തെ മതപാഠശാലയോട് ചേർത്തു. ഓഗസ്റ്റ് 21-നായിരുന്നു സംഭവം. എന്നാൽ പ്രദേശത്തുണ്ടായ കനത്ത മഴയെ തുടർന്നാണ് 125 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം തകർന്നത് എന്നാണ് സർക്കാർ വാദം.

ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെ നരോവൽ മേഖലയിലെ സിറാജ് ഗ്രാമത്തിൽ ആയിരം ചതുരശ്ര അടി ഭൂമിയിലായിരുന്നു ക്ഷേത്രം ഉണ്ടായിരുന്നത്. തകർക്കപ്പെട്ട ക്ഷേത്രം എത്രയും വേഗം പുനർനിർമിക്കണമെന്ന് പ്രദേശത്തെ ന്യൂനപക്ഷ സംഘടനകളും പാകിസ്താൻ മസിഹാ മില്ലത്ത് പാർട്ടിയും പാകിസ്താൻ ഭരിക്കുന്ന ഷഹബാസ് ഷരീഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേത്രഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →