‘കോൺഗ്രസിനെ സേവിക്കണം, ലീഗിന്റെ കാലുതിരുമ്മണം…ബിജെപി യെ തഴുകണം, അതിനിടയിലും സിപിഎമ്മിനെ നന്നാക്കണം’; കെ കെ രമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെ അനിൽകുമാർ
വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ കെ രമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ. കോൺഗ്രസിനെ സേവിക്കാനും ലീഗിന്റെ കാലുതിരുമ്മാനും ബിജെപിയെ തഴുകാനും കഷ്ടപ്പെടുന്നതിനിടയിലും സിപിഐഎമ്മിനെ നന്നാക്കാൻ ശ്രമിക്കുകയാണ് വടകര എംഎൽഎയെന്ന് അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. കെ കെ രമ ഇരവാദം ഉന്നയിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കണ്ണൂരിൽ സിപിഐഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളെക്കുറിച്ചും പാർട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ടും കെ കെ രമ നടത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് അനിൽകുമാറിന്റെ പ്രതികരണം. ടി പി ചന്ദ്രശേഖരന്റെ ഗതി വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും ഉണ്ടാകരുതെന്നടക്കമുള്ള പരാമർശങ്ങളും രമ നടത്തിയിരുന്നു.
സിപിഐഎം തെരഞ്ഞെടുപ്പ് അവലോകനം പൂർത്തിയാക്കിയെന്നും പയ്യന്നൂർ തളിപ്പറമ്പ് അമ്പലപ്പുഴ തുടങ്ങിയ വിഷയങ്ങൾ തുടർച്ചയായി ചർച്ച ചെയ്യേണ്ടതില്ലെന്നും അനിൽകുമാർ കുറിച്ചു. പാർട്ടിയെ പിന്നിൽനിന്ന് ആക്രമിക്കാൻ ചില യുഡിഎഫ് എംഎൽഎമാരെ മാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വടകര എംഎൽഎയുടെ കഷ്ടപ്പാട് കോൺഗ്രസിനെ സേവിക്കണം ലീഗിന്റെ കാലുതിരുമ്മണം ബിജെപിയെ തഴുകണം അതിനിടയിലും സിപിഐഎമ്മിനെ നന്നാക്കണം എന്നായിരുന്നു കെ അനിൽകുമാറിന്റെ പരിഹാസം. കഷ്ടം നിർത്താറായില്ല അല്ലേ എന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
സി പി ഐ എം വിരുദ്ധ രാഷ്ട്രീയം
എങ്ങോട്ട്:
കണ്ണഞ്ചിപ്പിക്കുന്ന ഒരു വിജയം നേടിയെങ്കിലും എന്തുകൊണ്ട് കെ.പി.സി സി ആഫീസ് അനാഥമായി. യു ഡി എഫ് മൃതപ്രായമായ നിലയില്‍ നിശബ്ദമായി.
വലതുപക്ഷത്തിന്റെ മറുപാതിയായ
ബി ജെ പിയിലും തമ്മിലടിയും ഫണ്ടു മോഷണവും കലശലായി.
ഇതിനെ മറച്ചുവയ്ക്കാന്‍ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന രക്ഷാപ്രവര്‍ത്തകരായി വലതുപക്ഷ മാധ്യമങ്ങള്‍വന്നിരിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് എന്ന സാങ്കേതികത ഒരു തര്‍ക്ക പ്രശ്‌നമല്ല. ബന്ധപ്പെട്ട പാര്‍ടികള്‍ അത്
കൈകാര്യം ചെയ്യും. അതിനപ്പുറം ഒന്നും
സംഭവിക്കില്ല എന്നറിയുന്നവര്‍ക്കു കൂടി
ഒന്നാശ്വസിക്കാന്‍ ചില ചര്‍ച്ചകള്‍ വഴിവച്ചു എന്നതു സത്യം.
സി പി ഐ എം തെരഞ്ഞെടുപ്പ് റിവ്യു
പൂര്‍ത്തിയാക്കി. ലോകാവസാനം വരെ തളിപ്പറമ്പും പയ്യന്നൂരും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കേണ്ടതില്ല. അമ്പലപ്പുഴയിലും കാര്യങ്ങള്‍ വ്യക്തമായി. ഒറ്റുകാര്‍ അവരുടെവഴിക്കു പോകട്ടെ. അവര്‍ യു ഡി എഫ് എം എന്‍ എ മാര്‍ മാത്രം: അവര്‍ക്ക്
അത്രയുമേ പ്രസക്തിയുള്ളു.
ഇന്നു രാവിലെ മനോരമയില്‍ വടകര എം എല്‍ എ യുടെ തല കണ്ടു. ഉദ്ദേശം വ്യക്തം.
ഇരവാദം: പയ്യന്നൂരിലും തള്ളിപ്പറമ്പിലും
അമ്പലപ്പുഴയിലും ചൊറിയലും മാന്തലും
വാര്‍ത്തയാക്കി സിപിഐ എം നെ വേട്ടയാടാന്‍ തുടര്‍ പരിപാടിയുടെ തുടക്കം മനോരമയിലുണ്ട്. സഖാക്കള്‍ ജാഗ്രത
കാട്ടുക ‘
5 സി പി ഐ എം വിശാല സംസ്ഥാന കമ്മറ്റിയില്‍ പിബിയില്‍ നിന്നു് ഒന്‍പതു പേര്‍ .. മനോരമ ഇന്നലെ ഞെട്ടി:
ആദ്യമായല്ല പാര്‍ടി നേതൃത്വം കേരളത്തില്‍ വരുന്നത്.രണ്ടു മാസം മുമ്പ് സംസ്ഥാന കമ്മറ്റിയില്‍ ഏഴു പി ബി അംഗങ്ങള്‍ പങ്കെടുത്തതാണു് ‘
തെരഞ്ഞെടുപ്പ് റിവ്യു അംഗീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ പശ്ചാത്തലത്തില്‍
പാര്‍ടിയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമാക്കുകയെന്നതാണു്
കോഴിക്കോട് യോഗലക്ഷ്യം:
ആത് കമ്മറ്റികളുടെതെരഞ്ഞെടുപ്പ്
അജണ്ടയുള്ള മീറ്റിംഗ് അല്ല.
അതു വച്ച് വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ഒരു കുറിപ്പ്
ഞാന്‍ എഴുതിയിരുന്നു.
സി പി ഐ എം നെ ഒറ്റുകൊടുത്തവരെക്കൊണ്ട് തുടര്‍ന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും തല്ലാന്‍ കൂലിത്തല്ലുകാരായി നാലു് യു ഡി എഫ് എം എല്‍ എ മാരെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അവര്‍ സി പി ഐ എം
നന്നാക്കികളല്ല
വടകര എം എല്‍ എ യുടെ കഷ്ടപ്പാട്:
കോണ്‍ഗ്രസ്സിനെ സേവിക്കണം.
ലീഗിന്റെ കാലുതിരുമ്മണം.
ബിജെപി യെ തഴുകണം.
അതിനിടയിലും സി പി ഐ എം നെ നന്നാക്കണം’
കഷടം:
നിര്‍ത്താറായില്ല അല്ലേ?
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!