Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:07 PM IST
Kerala

നെയ്യാറ്റിൻകര ‍സമാധി വിവാദം: ഗോപൻസ്വാമിയുടെ മരണകാരണം ഹൃദയാഘാതം; കേസ് അവസാനിപ്പിച്ചു

ന്യൂസ് ഡെസ്ക് 1 September 2026, 1:15 pm
SHARE

നെയ്യാറ്റിൻകരയിൽ അച്ഛനെ മക്കൾ ‘സമാധി’ ഇരുത്തിയെന്ന ആരോപണം സംബന്ധിച്ച കേസിൽ കോടതിയിൽ പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻസ്വാമി എന്ന 81-കാരന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ആണ് പോലീസ് അവസാനിപ്പിച്ചത്.

ഗോപൻ സ്വാമി സമാധിയായെന്ന് ഭാര്യയും മക്കളും അവകാശപ്പെട്ടതോടെയായിരുന്നു നാട്ടുകാരിൽ സംശയം ജനിച്ചത്. ജനുവരി 10-ാം തീയതി രാവിലെ 11 മണിയോടെ ഗോപൻ സ്വാമി മരിച്ചു, അതിനുശേഷം രാത്രിയോടെ മരണാനന്തര ചടങ്ങുകൾചെയ്ത് സമാധിയാക്കി എന്നായിരുന്നു മക്കൾ പറഞ്ഞത്.

ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും ആദ്യഘട്ടത്തില്‍ സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസിന്റെ അന്വേഷണത്തിലും ഹൃദയാഘാതം മൂലമുള്ള മരണമെന്ന് തെളിഞ്ഞതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →