Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:51 PM IST
Celebrity Talk

‘വാപ്പച്ചി ഇന്നേവരെ എന്റെ കാര്യങ്ങളിൽ അധികം ഇടപ്പെട്ടിട്ടില്ല’; എന്തെങ്കിലും വന്നാൽ ഒരു ബാക്കപ്പായിട്ട് നിൽക്കാം, നിനക്കിഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ചെയ്തോ എന്നുമാത്രമാണ് പറഞ്ഞിട്ടുള്ളത് : ദുൽഖർ സൽമാൻ

SHARE

സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകനെന്ന ലേബലിൽ വന്ന് പിന്നീട് സ്വയമൊരു ബ്രാൻഡായി മാറിയ നടന്നാ ദുൽഖർ സൽമാൻ. ഇപ്പോഴിതാ മമ്മൂട്ടിയിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘എനിക്ക് തോന്നുന്നത് ഞാൻ ഏറ്റവും ബ്ലെസ്‌ഡ്‌ ആയിട്ടുള്ള മകനാണെന്നാണ്. കാരണം, അദ്ദേഹം ഇന്നേവരെ എന്റെ കാര്യങ്ങളിൽ അധികം ഇടപ്പെട്ടിട്ടില്ല. ‘നീ നിനക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ചെയ്തോ, അത് നീയായിട്ട് തന്നെ ചെയ്യണം, നീ പരാജയപ്പെട്ടാലും വിജയിച്ചാലും അത് നിൻ്റേത് മാത്രമായിരിക്കണം’ എന്നുമാത്രമാണ് അദ്ദേഹം ആകെ പറഞ്ഞിട്ടുള്ളത്. എന്തെങ്കിലും വന്നാൽ ഒരു ബാക്കപ്പായിട്ട് നിൽക്കാമെന്നും പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നു.

‘സർക്കസിൽ വീഴാതെ നമ്മളെ രക്ഷിക്കുന്ന സേഫ്റ്റി നെറ്റ് പോലെ നീ വീഴാതെ നിന്നെ സംരക്ഷിക്കാം’ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണ് എന്റെ സേഫ്റ്റി നെറ്റ്. എന്നാൽ എന്ത് ചെയ്യണമെന്നൊന്നും ഉപദേശിക്കാൻ വന്നിട്ടില്ല. അക്കാര്യത്തിൽ ബ്ലെസ്‌ഡ് ആണ്’ എന്നും ദുൽഖർ പറയുന്നു.

അതേസമയം, ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ ഐ ആം ജയിൻ ‘ റിലീസിനൊരുങ്ങുകയാണ്. മൂന്ന് വർഷത്തിന് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →