ഹോർമുസിൽ എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം
ഹോർമുസ് കടലിടുക്കിൽ ഒമാനു സമീപം എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ഒമാനിലെ ഖസബ് പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കാണ് ആക്രമണമുണ്ടായതെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ ആളപായമോ എണ്ണ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇതിനിടെ ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം. കഴിഞ്ഞ ഓഗസ്റ്റ് 25-നും ഹോർമുസിൽ കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടർന്ന് കപ്പലിൽ തീപിടിക്കുകയും ക്രൂ അംഗങ്ങൾ ഏറെ പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ, രണ്ട് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചു
സൗദിക്ക് നേരെ ഹൂതി ആക്രമണം; 73 പേർക്ക് പരുക്ക്, ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ്