Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:41 PM IST
Kerala

വെയിലത്തും മഴയത്തും ആശ്വസിക്കാം, സംസ്ഥാനത്തെ ഡെലിവറി ജീവനക്കാർക്കായി സൗജന്യ വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങും; ആദ്യഘട്ടത്തിൽ മൂന്ന് നഗരങ്ങളിൽ

ന്യൂസ് ഡെസ്ക് 31 August 2026, 2:15 pm
SHARE

സംസ്ഥാനത്തെ ഡെലിവറി ജീവനക്കാർക്കായി സൗജന്യ വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങും. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ജീവനക്കാർക്കായി വിശ്രമമുറികൾ തുറക്കുക.

വിശ്രമമുറികൾ 24 മണിക്കൂറും പ്രവർത്തിക്കും. കട്ടിലുകൾ, ശുചിമുറി സൗകര്യം, കുടിവെള്ളം, ടിവി എന്നിവയും ലഭ്യമായിരിക്കും. അടുത്ത മാസം 20-നകം ഇവ പ്രവർത്തനസജ്ജമാകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. പദ്ധതിക്കായി 90 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

ഡെലിവറി ജീവനക്കാർക്ക് സൗജന്യമായാകും സേവനങ്ങൾ ലഭ്യമാക്കുക. നിലവിൽ വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുകയെങ്കിലും വൈകാതെ തന്നെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →