Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:11 PM IST
Kerala

അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാത്ത പിണറായി വിജയനാണ് ഇപ്പോൾ തൂഫാനെതിരെ ആരോപണ ഉന്നയിക്കുന്നത്: രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 31 August 2026, 1:46 pm
SHARE

പിണറായി വിജയൻ അധികാരത്തിലിരുന്നപ്പോൾ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ല എന്നും എന്നാൽ ഇപ്പോൾ തൂഫാനെതിരെ സംസാരിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചന്തേരയിലേത് ചരിത്രത്തിൽ ഏറ്റവും വലിയ ലഹരിവേട്ടയാണെന്നും കേസിൽ ഉൾപ്പെടുന്നവരെ ആരെയും സംരക്ഷിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയായോ ആഭ്യന്തര മന്ത്രിയുമായോ ബന്ധമുണ്ടെന്ന പേരിൽ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി കേസുകളിൽ ആരുമായി ബന്ധമുണ്ടായാലും പൊലീസ് കള്ളക്കളി കളിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →