ഡൽഹിയിൽ ഓടുന്ന സ്ലീപ്പർ ബസിൽ വച്ച് 16കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു ; രണ്ടു പേർ പിടിയിൽ
കനത്ത മഴയിൽ പെട്ടതോടെ സഹായം തേടി വാഹനത്തിൽ കയറിയ യുപിയിൽ നിന്നുള്ള 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഓടുന്ന സ്ലീപ്പർ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഡൽഹി എൻസിആർ മേഖലയിലൂടെ ഏകദേശം 47 കിലോമീറ്ററോളം പെൺകുട്ടിയെ ബസിൽ പീഡിപ്പിച്ച ശേഷം പ്രതികൾ പ്രധാന ബസ് ടെർമിനലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
മെയിൻപുരി ജില്ലയിൽ നിന്നുള്ള കൗമാരക്കാരി മാതാപിതാക്കളുമായി വഴക്കിട്ടു വീടുവിട്ടിറങ്ങി നോയിഡയിലുള്ള തന്റെ ബന്ധുവിനെ കാണാൻ പോകുമ്പോഴായിരുന്നു സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി കനത്ത മഴയിലും ഇരുട്ടിലും പാരി ചൗക്കിൽ അബദ്ധത്തിൽ ഇറങ്ങിപ്പോവുകയായിരുന്നു. ആ സമയത്ത് അതുവഴി കടന്നുപോയ ഒഴിഞ്ഞ സ്ലീപ്പർ ബസിനു കൈ കാണിക്കുകയും നോയിഡ സെക്ടർ-63 ലേക്കാണ് ബസ് പോകുന്നതെന്ന് പറഞ്ഞ് ജീവനക്കാർ അവളെ ബസ്സിൽ കയറ്റുകയും ചെയ്യുകയായിരുന്നു.
ബസ് നീങ്ങിത്തുടങ്ങിയ ഉടൻ തന്നെ കണ്ടക്ടർ കൗമാരക്കാരിയോട് അസഭ്യം പറയാൻ തുടങ്ങുകയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പെൺകുട്ടി ആരോപിച്ചു.
രാത്രി വൈകി കശ്മീരി ഗേറ്റ് ബസ് ടെർമിനലിനു സമീപം വിദ്യാർഥിനിയെ റിങ് റോഡിൽ പ്രതികൾ ഇറക്കിവിട്ടു. വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സ്ലീപ്പർ ബസിന് കർട്ടനുകൾ ഉണ്ടായിരുന്നതിനാൽ വാഹനത്തിന് പുറത്തുള്ള ആളുകൾക്ക് ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
സമാനരീതിയിൽ രാജ്യത്തെ നടുക്കിയ ഒരു കേസായിരുന്നു നിർഭയ കേസും. ഡൽഹി നഗരത്തിൽ രാത്രി സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. ഓടുന്ന ബസിൽ ആറ് പേർ ചേർന്ന് പെൺക്കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. പിന്നീട് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അവർ മരിച്ചു
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന