‘കാന്തപുരത്തിന്റേത് പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാടല്ല’; മതവിശ്വാസം പിന്തുടരാം, പക്ഷെ ഭരണഘടനയെ മാനിക്കണം : മന്ത്രി ബിന്ദുകൃഷ്ണ
കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും പക്ഷേ പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ രാഷ്‌ട്രപതി വരെ ഒരു വനിതയാണ്. മതവിശ്വാസം പിന്തുടരാം. പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും മന്ത്രി പറഞ്ഞു.
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ടു തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജീവിക്കുന്നവരാണ്. നമ്മുടെ എത്രയെത്ര പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറുന്നു എന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ പൊതു സമൂഹം സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നു. അതില്‍ വളരെ സന്തോഷമുണ്ട്. കേരളത്തിലെ എത്രയെത്ര തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ പ്രഗത്ഭമതികളായ ഭരണാധികാരികളായി തിളങ്ങുന്നുണ്ട്. അവരാരും പുറത്തേക്ക് ഇറങ്ങരുതെന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ പൊതു സമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാട് അല്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന