Friday, 11 September 2026
‘Honest storytelling is a powerful means of change
08:36:09 PM IST
Kerala

ഓണാഘോഷങ്ങൾക്ക് തലസ്ഥാനത്ത് കൊടിയിറക്കം; വർണാഭമായ ഘോഷയാത്രയ്ക്ക് ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂസ് ഡെസ്ക് 30 August 2026, 6:54 pm
SHARE

ഓണാഘോഷങ്ങൾക്ക് തലസ്ഥാനത്ത് ഇന്ന് കൊടിയിറക്കം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഈ മാസം 23ന് ആരംഭിച്ച ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെയാണ് സമാപനം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ. മുരളീധരൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, വനിതാ–ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി.പി. ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.

ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങായതിനാൽ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →