Friday, 11 September 2026
‘Honest storytelling is a powerful means of change
08:29:36 PM IST
Kerala

ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കും; ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിക്കണം: മന്ത്രി വിഷ്ണുനാഥ്

ന്യൂസ് ഡെസ്ക് 30 August 2026, 5:10 pm
SHARE

ഓണം വാരാഘോഷം കൊടിയിറങ്ങുന്ന വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന് സർക്കാർ. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് വ്യക്തമാക്കി.

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പൊതു നിലപാടെങ്കിലും ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സർക്കാർ പരിപാടിയായതിനാൽ ആലാപിക്കാതിരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ഒഴിവാക്കിയിരുന്നു. എന്നാൽ പാർലമെന്‍റ് പാസാക്കിയ നിയമം അടിസ്ഥാനമാക്കി ഉപരാഷ്ട്രപതി പങ്കെടുക്കുമ്പോൾ ആലപിക്കാതിരിക്കാനാകില്ല എന്നാണ് ഓണം ഘോഷയാത്രയിൽ സർക്കാർ വ്യക്തമാക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →