Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:03 PM IST
Kerala

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു, 51 പള്ളിയോടങ്ങൾ മാറ്റുരയ്ക്കും

ന്യൂസ് ഡെസ്ക് 30 August 2026, 3:38 pm
SHARE

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാതീരം ഒരുങ്ങി. ഉത്രട്ടാതി വള്ളംകളി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആചാര സംരക്ഷണത്തിന്റെ മികച്ച കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ കാണാനാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു. കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാണ് ആറന്മുളയിലെ മത്സരവും നടക്കുന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് മത്സര വള്ളംകളിക്ക് തുടക്കമാകുക. എ, ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം മന്നം ട്രോഫി സ്വന്തമാക്കും.

മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം. ജോൺ, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പമ്പാതീരത്ത് വൻ ജനാവലിയാണ് ജലമേള കാണാനായി എത്തിയത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →