‘ഡബ്ല്യുസിസിയുമായി മുന്നോട്ട് പോയാല്‍ കരിയര്‍ തീരുമെന്ന് അറിയാമായിരുന്നു, അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ആ തീരുമാനമെടുത്തത്’: പാര്‍വതി തിരുവോത്ത്
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുമായി മുന്നോട്ട് പോയാല്‍ കരിയര്‍ അവസാനിക്കുമെന്ന് അറിയാമായിരുന്നുവെന്നും നടി പറഞ്ഞു. ഡബ്ല്യുസിസിയുടെ രൂപീകരണം മുതല്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
പുലി വരും പുലി വരും എന്ന് പറഞ്ഞിട്ട് പുലി വന്നിട്ടില്ല. ഇപ്പോള്‍ എനിക്ക് ഭയമില്ലെന്നും താരം പറയുന്നു. ഡബ്ല്യുസിസിയുടെ രൂപീകരണം ലളിതമായൊരു തീരുമാനമായിരുന്നില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെ പേടിപ്പിക്കാന്‍ പറ്റില്ല. എന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചയാളുകള്ക്ക് നന്ദി പറയുകയാണ്. പുലി വരും പുലി വരും എന്ന് പറഞ്ഞിട്ട് പുലി വന്നിട്ടില്ല. ഇപ്പോള്‍ എനിക്ക് ഭയമില്ല. ശൂന്യമായ ഭീഷണികളായിരുന്നു പലതും.
ജോലി നഷ്ടപ്പെടുകയടക്കമുള്ള പല കാര്യങ്ങളും ഉണ്ടാകാം. കളക്ടീവ് രൂപീകരിച്ച സമയത്ത് വളരെ ലളിതമായൊരു തീരുമാനമല്ല നമ്മളെടുത്തത്. അന്ന് ഞങ്ങള്‍ മീറ്റിങ് നടത്തിയ സമയത്ത് തന്നെ എല്ലാവര്ക്കും അറിയാമായിരുന്നു ഈ വഴിയിലൂടെ മുന്നോട്ട് പോവുകയാണെങ്കില്‍ ഞങ്ങളുടെ കരിയര്‍ ഇതോടെ അവസാനിക്കുമെന്ന്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ തീരുമാനമെടുത്തത്’ പാര്‍വതി പറയുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന