Friday, 11 September 2026
‘Honest storytelling is a powerful means of change
08:37:03 PM IST
Kerala

‘കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണം, നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ല’: ഉപരാഷ്ട്രപതി

ന്യൂസ് ഡെസ്ക് 30 August 2026, 12:20 pm
SHARE

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ നഗരങ്ങളിൽ വെള്ളപ്പൊക്കം പതിവാകുകയാണ്. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. കൃത്യമായ ഇടവേളകളിൽ കേരളത്തിലെ നദികളിൽ മണൽ നീക്കം നടക്കുന്നില്ല. നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തെ മഴയാണ് ഇപ്പോൾ പെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞത്.

നദികളിലെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. കോടതികളാണ് തടസ്സമെങ്കിൽ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →