Friday, 11 September 2026
‘Honest storytelling is a powerful means of change
08:31:12 PM IST
Kerala

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ന്യൂസ് ഡെസ്ക് 30 August 2026, 10:26 am
SHARE

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്നും നാളെയും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെ നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ദേശീയപാത 544-ൽ കളമശേരി എസ്‌സിഎംഎസ് മുതൽ ടിവിഎസ് ജംക്ഷൻ വരെയും, മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജംക്ഷൻ മുതൽ തോഷിബ ജംക്ഷൻ വരെയും, സീ പോർട്ട്–എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുമാണ് നിയന്ത്രണം.

ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പറവൂർ കവല–യുസി കോളജ് ജംക്ഷൻ–കടുങ്ങല്ലൂർ–മുപ്പത്തടം–കണ്ടെയ്‌നർ റോഡ്–ചേരാനല്ലൂർ ജംക്ഷൻ വഴി ദേശീയപാത 66ൽ പ്രവേശിച്ച് ഇടപ്പള്ളി ഭാഗത്തേക്ക് പോകണം. പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പള്ളിക്കര–കരിമുകൾ–അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംക്ഷനിൽ എത്തണം.

കളമശേരി എസ്‌സിഎംഎസ് ജംക്ഷൻ മുതൽ ടിവിഎസ് ജംക്ഷൻ വരെ, എച്ച്എംടി–മെഡിക്കൽ കോളജ് റോഡ്, സീ പോർട്ട്–എയർപോർട്ട് റോഡിലെ തോഷിബ ജംക്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ്ങിനും വഴിയോര കച്ചവടത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →