മോശം ഫോമിലായിരുന്നപ്പോഴും അവന് ഇന്ത്യക്ക് ലോകകപ്പ് നേടിത്തരുമെന്ന് ഉറപ്പായിരുന്നു; ഓപ്പണറെ പുകഴ്ത്തി സൂര്യകുമാര്‍ യാദവ്
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ മോശം ഫോമിനെ തുടര്‍ന്നും തുടര്‍ച്ചയായി അഭിഷേക് ശര്‍മ്മയ്ക്ക് അവസരം നല്‍കിയതിനെ കുറിച്ച് പ്രതികരിച്ച് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ്. മോശം ഫോമിലൂടെ കടന്നുപോവുമ്പോഴും ഓപ്പണര്‍ അഭിഷേക് ശര്‍മയെ തുടര്‍ച്ചയായി അവസരങ്ങള്‍ നല്കി പിന്തുണച്ചതിനെക്കുറിച്ചാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുറന്നുപറച്ചില്‍ നടത്തിയത്. അഭിഷേക് ശര്‍മ്മ ഇന്ത്യക്കായി ലോകകപ്പ് നേടിത്തരാന്‍ ശേഷിയുള്ള കളിക്കാരനാണെന്ന് താന്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സൂര്യകുമാര്‍ വെളിപ്പെടുത്തിയത്.
2024-ല്‍ താന്‍ ക്യാപ്റ്റനായപ്പോള്‍ ആദ്യമായി അഭിഷേകിനെ കണ്ട നിമിഷം തന്നെ ഇവന് എനിക്ക് ലോകകപ്പ് നേടിത്തരുന്ന താരമാണെന്ന് മനസിലായെന്നാണ് സ്കൈയുടെ വെളിപ്പെടുത്തല്‍. വര്‍ഷം മുഴുവന്‍ അവന് കളിച്ച രീതിയും പവര്‍പ്ലേയില്‍ തന്നെ കളി ജയിപ്പിക്കുന്ന ശൈലിയും തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും അങ്ങനെയൊരു താരത്തെയായിരുന്നു തനിക്ക് ആവശ്യമെന്നും സൂര്യകുമാര്‍ പറഞ്ഞു.
ലോകകപ്പിലെ തുടക്ക മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അഭിഷേകിന് സാധിച്ചിരുന്നില്ല. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ അഭിഷേക് മികച്ച ഇന്നിങ്സാണ് പുറത്തെടുത്തത്. 21 പന്തില്‍ നിന്ന് 247.62 സ്ട്രൈക്ക് റേറ്റില്‍ 52 റണ്‍സ് അടിച്ചെടുത്ത അഭിഷേക്, ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
മോശം ഫോമിലൂടെ കടന്നുപോയപ്പോഴും സ്വാഭാവിക ശൈലിയില്‍ തന്നെ കളിക്കാന്‍ താന്‍ അഭിഷേക് ശര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ അഭിഷേക് ശര്‍മ്മ ബുദ്ധിമുട്ടിയെങ്കിലും താനോ കോച്ചോ അവനോട് ഒന്നും സംസാരിച്ചില്ലെന്നും സൂര്യ കുമാര്‍ യാദവ് പറഞ്ഞു. 6 ഓവര്‍ ക്രീസില്‍ നിന്നാല്‍ അവന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നുവെന്നും ഫൈനലിന് തൊട്ടുമുമ്പ് ‘ഭായി, ഞാന്‍ നിങ്ങള്‍ക്കായി ഇത് ചെയ്യും’ എന്ന് അവന് പറഞ്ഞുവെന്നും സൂര്യ കുമാര്‍ യാദവ് പറഞ്ഞു. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ നിന്റെ സ്വന്തം ശൈലിയില്‍ കളിക്കാന്‍ ഞാന്‍ അവന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയായിരുന്നു സൂര്യകുമാര്‍ യാദവ് ലോകകപ്പ് നേടിയ അനുഭവങ്ങള്‍ പറയവെ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന