കായംകുളത്ത് ‘മാവേലി’ വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി
കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് തട്ടുകട നടത്തുന്നയാൾ ആക്രമണം നടത്തിയത്. അവിട്ടം ദിനത്തിലായിരുന്നു സംഭവം. പൊള്ളലേറ്റ ചന്ദ്രബാബു താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ ചന്ദ്രബാബു പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തുകയും ഇവിടെ നിന്ന് ചായ കുടിച്ച ശേഷം ഹാപ്പി ഓണം പറയുന്നതിനിടെ കടക്കാരനുമായി വാക്ക് തർക്കമുണ്ടാവുകയും ചെയ്യുകയായിരുന്നു.
വാക്കു തർക്കത്തിനിടെ കടക്കാരൻ പലഹാരം വറത്തുകൊണ്ടിരുന്ന തിളച്ച എണ്ണ എടുത്ത് മുഖത്ത് ഒഴിച്ചുവെന്നാണ് പരാതി. ആക്രമണത്തിൽ ചന്ദ്രബാബുവിന്റെ മുഖത്തും കൈയ്യിലും പൊള്ളലേറ്റിട്ടുണ്ട്. ഓലക്കുട ഉണ്ടായിരുന്നതിനാൽ തലയിലൂടെ എണ്ണ വീണില്ലെന്നും മാവേലി വ്യക്തമാക്കി. സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന