സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പുകളിൽ നിന്ന് വെട്ടിമാറ്റാൻ പ്രസാധകർ നിർദേശിച്ചത് ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ : അശോക് ഗെലോട്ട്
ന്യൂസ് ഡെസ്ക്
29 August 2026, 11:35 am
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചു എന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങളും ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹം ഉയർന്നു. സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്നും അശോക് ഗെലോട്ട് ആരോപണമുന്നയിച്ചു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →