Friday, 11 September 2026
‘Honest storytelling is a powerful means of change
08:29:36 PM IST
National

പരിശീലനത്തിനിടയിൽ വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകർന്നു; രണ്ടുപേർ മരിച്ചു

ന്യൂസ് ഡെസ്ക് 27 August 2026, 3:53 pm
SHARE

ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലനത്തിനിടയിൽ വിമാനം വയലിൽ ഇടിച്ചിറങ്ങി പൈലറ്റും സഹപൈലറ്റും മരിച്ചു. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകർന്നാണ് രണ്ടുപേർക്കും ദാരുണാന്ത്യം സംഭവിച്ചത്. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്.

അപകടത്തിൽ പൈലറ്റ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. ഗംഗാ ബാരേജിന് സമീപത്തായാണ് അപകടം ഉണ്ടായത്. ഗുരുതരമായ പരിക്കേറ്റ സഹ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഗംഗാ ബാരേജിന് സമീപം നഗരത്തിലെ ഒരു വയലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →