Friday, 11 September 2026
‘Honest storytelling is a powerful means of change
08:36:51 PM IST
Kerala

എട്ട് ദിവസം കൊണ്ട് മലയാളി കുടിച്ചത് 771 കോടിയുടെ മദ്യം; ഓണക്കാലത്ത് വീണ്ടും ബെവ്കോയുടെ റെക്കോർഡ് മദ്യ വിൽപന

ന്യൂസ് ഡെസ്ക് 27 August 2026, 11:40 am
SHARE

മദ്യത്തിൽ മുങ്ങി പതിവ് പോലെ ഇത്തവണയും ഓണക്കാലം. മലയാളി ആഘോഷനാളുകളിൽ ബെവ്കോയിൽ നിന്ന് കുടിച്ചു തീർത്തത് വീണ്ടും റെക്കോർഡിലേക്ക്. ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.

കഴിഞ്ഞവർഷം ഇതേ കാലയളവിൽ 694.96 കോടിയുടെ മദ്യമാണ് ബീവറേജസ് കോർപ്പറേഷൻ വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് ബെവ്കോയിലൂടെ മാത്രം നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നതിനാൽ മദ്യവിൽപന ഇരട്ടിച്ചില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →