Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:03 PM IST
Kerala

അങ്കമാലിയിൽ വൻ അഗ്നിബാധ; തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

ന്യൂസ് ഡെസ്ക് 25 August 2026, 5:59 pm
SHARE

അങ്കമാലിയിൽ വൻ അഗ്നിബാധ. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുള്ള ബാബുസ്റ്റേഴ്സ് എന്ന സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →