Friday, 11 September 2026
‘Honest storytelling is a powerful means of change
08:29:06 PM IST
National

‘പഴയതുപോലെ ജോലി ചെയ്യാൻ കഴിയുന്നില്ല’, പുതിയ തലമുറ വന്നിട്ടുണ്ട്; ഉത്തരവാദിത്വങ്ങൾ അവർക്ക് കൈമാറേണ്ട സമയമായി: നിതിൻ ഗഡ്കരി

ന്യൂസ് ഡെസ്ക് 25 August 2026, 3:20 pm
SHARE

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ നിർണായക പ്രസ്താവന നടത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. പണ്ടത്തെപ്പോലെ ഇപ്പോൾ അത്രയധികം ജോലിചെയ്യാൻ കഴിയുന്നില്ലെന്നും ഉത്തരവാദിത്വങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നും ഗഡ്‌കരി പറഞ്ഞു.

നാഗ്‌പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗഡ്‌കരി ഇക്കാര്യം പറഞ്ഞത്. പൊതുപ്രവർത്തനങ്ങളിലെ തൻറെ സജീവത അടുത്തിടെ കുറഞ്ഞിട്ടുണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകാൻ യുവതലമുറയ്ക്ക് ഇപ്പോൾ അവസരം നൽകണമെന്നും ഗഡ്‌കരി വ്യക്തമാക്കി.

‘ജോലി പുതിയ തലമുറയ്ക്ക് കൈമാറണം. പുതിയ തലമുറ വന്നിട്ടുണ്ട്, പഴയ തലമുറ അവരെ നയിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഞാൻ പൊതുജീവിതത്തിൽ നിരന്തരമായി പ്രവർത്തിക്കുന്നു. പല ഉയർച്ചതാഴ്‌ചകളും കണ്ടിട്ടുണ്ട്, നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, എനിക്ക് ഇപ്പോൾ അധികം ജോലിചെയ്യാൻ കഴിയില്ല, പുതിയ തലമുറയ്ക്ക് പ്രവർത്തിക്കാൻ അവസരം നൽകണം’ എന്നും ഗഡ്കരി പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →