Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:08 PM IST
Kerala

‘പിവി അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്’; അനുകൂലിച്ച് കാരാട്ട് റസാഖ്

ന്യൂസ് ഡെസ്ക് 25 August 2026, 2:41 pm
SHARE

ബേപ്പൂരിലെ തോൽവിക്ക് കാരണം പി.വി. അൻവർ സ്ഥാനാർഥിയായതാണെന്ന കെ. പ്രവീൺകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. പി.വി. അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കാരാട്ട് റസാഖിന്റെ പ്രതികരണം.

പി.വി. അൻവർ ഉയർത്തിയ വിഷയങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്നത് കേരള രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതാണ് ബേപ്പൂരിൽ യുഡിഎഫിന് വിജയിക്കാനാകാതിരുന്നതിന് കാരണമെന്ന ഉത്തരവാദിത്തപ്പെട്ട യുഡിഎഫ് നേതാവിന്റെ പ്രസ്താവന അനവസരത്തിലായെന്നും റസാഖ് വിമർശിച്ചു.

സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ മണ്ഡലങ്ങളിലും സമാന സാഹചര്യം ഉണ്ടാകേണ്ടിയിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. അധികാരത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് മുൻ മുന്നണിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിനായി ഉപാധികളില്ലാതെ യുഡിഎഫുമായി സഹകരിക്കാൻ തയ്യാറായ വ്യക്തിയാണ് പി.വി. അൻവറെന്നും റസാഖ് പറഞ്ഞു.

അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും അത്തരം നടപടി പരസ്യമായി വെളിപ്പെടുത്തുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി. ഇത്തരം പ്രസ്താവനകളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read More
s
ന്യൂസ് ഡെസ്ക്
View all posts →