Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:06 PM IST
Kerala

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണാഘോഷം; 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

ന്യൂസ് ഡെസ്ക് 25 August 2026, 12:30 pm
SHARE

സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ പ്രത്യേക തുക അനുവദിച്ച് സർക്കാർ. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് തുക അനുവദിച്ചത്.

സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും. അതേസമയം, ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 32 കോടി രൂപയാണ് ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് അനുവദിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →