Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:13 PM IST
Kerala

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയ്ക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാൽ പുറത്തിറങ്ങാനാവില്ല

ന്യൂസ് ഡെസ്ക് 24 August 2026, 4:15 pm
SHARE

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം ലഭിച്ചു. കോതമംഗലം കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല.

ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കിയ്ക്ക് ജാമ്യം ലഭിക്കാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →