ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തിൽ വഴിത്തിരിവ്; കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോൾഡി ബ്രാർ
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ വരെ ബാധിച്ച ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. നിജ്ജാറിനെ വധിച്ചത് താനും സംഘവുമാണെന്ന് ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ശബ്ദസന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് നിജ്ജാർ വധത്തിന്റെ ഉത്തരവാദിത്വം ബ്രാർ ഏറ്റെടുത്തതെന്നാണ് വിവരം. യുവാക്കളെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഓഡിയോയിൽ പറയുന്നത്.
16-17 വയസ്സുള്ള യുവാക്കളെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തി വിവരദാതാക്കളാക്കുകയും ചെയ്തവരെ നിജ്ജാർ പിന്തുണച്ചിരുന്നുവെന്നും അതിനാലാണ് താനും സംഘവും ചേർന്ന് നിജ്ജാറിനെ വധിച്ചതെന്നുമാണ് ശബ്ദസന്ദേശത്തിലെ അവകാശവാദം.
2023 ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഇന്ത്യ ശക്തമായി തള്ളിയിരുന്നു.
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ, രണ്ട് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചു
സൗദിക്ക് നേരെ ഹൂതി ആക്രമണം; 73 പേർക്ക് പരുക്ക്, ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ്