Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:41 PM IST
National

കേന്ദ്രസർക്കാർ യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ല; ഡൽഹിയിൽ വീണ്ടും സമരത്തിനൊരുങ്ങി സിജെപി

ന്യൂസ് ഡെസ്ക് 23 August 2026, 3:30 pm
SHARE

യുവാക്കൾ നേരിടുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി. സമരത്തിന്റെ തുടർനടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നാളെ അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം ചേരും. സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊള്ളും.

സമരം പിൻവലിപ്പിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ യുവാക്കളെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കണമെന്ന് സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്നും പാർട്ടി കുറ്റപ്പെടുത്തി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →