Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:11 PM IST
Kerala

പൊലീസ് അതിക്രൂരമായി മർദിച്ച് 23കാരന്റെ ജനനേന്ദ്രിയം തകർത്തു; പരാതി കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെ

ന്യൂസ് ഡെസ്ക് 23 August 2026, 1:00 pm
SHARE

കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. അടൂർ സ്വദേശിയാണ് ശാസ്താംകോട്ട പൊലീസിനെതിരെ പരാതി നൽകിയത്. മെയ് 29നാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പോക്സോ കേസിലെ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചെന്നാണ് പരാതി. ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതിയിൽ നിന്ന് പിന്മാറാൻ പൊലീസ് സമ്മർദം ചെലുത്തിയെന്നും യുവാവ് ആരോപിക്കുന്നു. തുടർന്നാണ് കുടുംബം പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റിയെ സമീപിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →